pothuyogam

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ചെന്നിത്തല ചെറുകോൽ പുത്തൻ കോട്ടയ്ക്കകം 141-ാം നമ്പർ ശാഖാ യോഗം വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. ഉച്ചയ്ക്ക് 2ന് ശാഖാ ഹാളിൽ നടന്ന പൊതുയോഗം മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ഡോ.എം.പി. വിജയകുമാർ ദ്ഘാടനം നിർവഹിച്ചു . യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തി. 2015 മുതലുള്ള പ്രവർത്തന റിപ്പോർട്ടും യൂണിയൻ ഓഡിറ്റു ചെയ്ത വരവ് ചെലവ് കണക്കും ശാഖാ സെക്രട്ടറി സുരേഷ് തട്ടാരേത്ത് അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം നുന്നു പ്രകാശ്, വനിതാ സംഘം യുണിയൻ കൺവീനർ പുഷ്പാ ശശികുമാർ, കമ്മിറ്റിയംഗം പ്രവദ രാജപ്പൻ, പോഷക സംഘടനാ ഭാരവാഹി മണി ഗോപാലൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ശാഖാ യോഗം വൈസ് പ്രസിഡന്റ് സഹദേവൻ സ്വാഗതവും രാജപ്പൻ നന്ദിയും രേഖപ്പെടുത്തി. 168-ാമത് ശ്രീനാരായണ ഗുരു ജയന്തി ശാഖാ യോഗത്തിൽ വിപുലമായി കൊണ്ടാടുന്നതിനും യോഗം തീരുമാനിച്ചു. ശാഖയുടെ ഭാരവാഹികളായി രാജപ്പൻ നന്ദനം (പ്രസിഡന്റ്), പുരുഷൻ (വൈസ് പ്രസിഡന്റ്), സുരേഷ് തട്ടാരേത്ത് (സെക്രട്ടറി), സുഭാഷ് സഹദേവൻ (യൂണിയൻ കമ്മിറ്റി ), പുഷ്പരാജ്, മോഹൻദാസ്, പ്രേംസൺ, രാജേഷ്, ഗോപാലകൃഷ്ണൻ, സുമാ ശശി, മഹിളാമണി (കമ്മിറ്റി അംഗങ്ങൾ), അജി, അനിൽകുമാർ, പ്രസീദ ( പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.