
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ മാങ്കാംകുഴി ശാഖാ യോഗത്തിൽ മെറിറ്റ് ഡേയും പ്രവർത്തക സമ്മേളനവും നടന്നു. സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡും മെമന്റോയും യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ. വാസവൻ വിതരണം ചെയ്തു. യൂണിയൻ കൗൺസിൽ അംഗങ്ങളായ അനിൽ ഐസെറ്റ്, ഉദയൻ പാറ്റൂർ, ശാഖ സെക്രട്ടറി ശിവരാമൻ, ശശി, പ്രകാശ്, ശാന്തമ്മ, മധുസൂദനൻ, സജി, പ്രസാദ് എന്നിവർ സംസാരിച്ചു.