ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ പെൻഷൻ ബാദ്ധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന് പെൻഷണേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. തമ്പുരാൻ ആവശ്യപ്പെട്ടു. ആലപ്പുഴ യൂണിറ്റ് അർദ്ധ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. രാധാകഷ്ണൻ സ്വാഗതവും ബി. ഗോപകുമാർ നന്ദിയും പറഞ്ഞു. കെ. എം. സിദ്ധാർത്ഥൻ റിപ്പോർട്ടും എം.പി. പ്രസന്നൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഇ.ബി. വേണുഗോപാൽ, കേന്ദ്ര കമ്മിറ്റി അംഗം ജി. തങ്കമണി, ജില്ലാ കമ്മിറ്റി അംഗം ടി.സി. ശാന്തിലാൽ, എ. ബഷീർകുട്ടി, കെ.ജെ. ആന്റണി, എസ്. പ്രേംകുമാർ എന്നിവർ സംസാരിച്ചു.