അരൂർ: അരൂർ പഞ്ചായത്ത് പത്താം വാർഡിലെ വനസ്വർഗം റോഡ് ഉടൻ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശയന പ്രദക്ഷിണ സമരം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. നൗഫൽ സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. നിധീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി.എ.അൻസാർ,എസ്. എം. അൻസാരി, ഗംഗാ ശങ്കർ പ്രകാശ് ,പി.ജെ. ഷിനു ,ടി. പി അഭിലാഷ് ,സുജിത്ത് സുധാകരൻ, പി.പി.സാബു എം.പി.സാധു, തുടങ്ങിയവർ സംസാരിച്ചു.