
മാവേലിക്കര: സ്യകാര്യ ബസുകളുടെ കാര്യക്ഷമത, രേഖകളുടെ ആധികാരികത എന്നിവ പരിശോധിക്കാൻ ആലപ്പുഴ ആർ.ടി.ഒ സജി പ്രസാദിന്റെ നിർദ്ദേശ പ്രകാരം നടത്തിയ ഓപ്പറേഷൻ സീവ് പരിശോധനയിൽ മാവേലിക്കരയിൽ 30 ബസുകൾക്ക് പിടിവീണു. മാവേലിക്കര മുൻസിപ്പൽ ബസ് സ്റ്റാൻഡ്, ചാരുംമൂട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 82 ബസുകൾ പരിശോധിച്ചു. 12 ബസുകളിൽ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലും 14 വാഹനങ്ങളിൽ ലൈറ്റുകൾ, ഹോണുകൾ എന്നിവ പ്രവർത്തന ക്ഷമമല്ലാത്ത നിലയിലും രണ്ട് വാഹനങ്ങളുടെ ടയറുകൾ, സീറ്റുകൾ എന്നിവ മോശമാണെന്നും കണ്ടെത്തി. വാഹനങ്ങൾ തകരാർ പരിഹരിച്ച് ഹാജരാക്കാൻ നിർദ്ദേശം നൽകി. ടാക്സ് അടയ്ക്കാതെയും പെർമിറ്റ് പുതുക്കാതെയും സർവീസ് നടത്തിയ രണ്ട് വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.