ആലപ്പുഴ: വ്യത്യസ്ത ആശയങ്ങളുടെ വിനിമയത്തിലൂടെയാണ് സംവാദ സംസ്‌കാരം വികസ്വരമാകുന്നതെന്നും വ്യത്യസ്ത അഭിപ്രായമുള്ളവർ ഏതെങ്കിലും വേദിയിൽ സ്വാഭിപ്രായം പങ്കുവെച്ചതിന്റെ പേരിൽ , പിന്നീട് വിചാരണ ചെയ്യപ്പെടുന്നത് ജനാധിപത്യത്തെയും മുരടിപ്പിക്കുമെന്നും ഭാരതീയവിചാരകേന്ദ്രം ജില്ലാസമിതി പ്രമേയം ചൂണ്ടിക്കാട്ടി. വിചാരകേന്ദ്രം ജില്ലാസമിതി പ്രസിഡന്റ് ഡോ. എസ്. ഉമാദേവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആർ.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ്, സെക്രട്ടറി ജെ. മഹാദേവൻ, സംസ്ഥാന സമിതിയംഗം ഹരികുമാർ ഇളയിടത്ത്, മേഖലാ സെക്രട്ടറി പി.എസ്.സുരേഷ്, ജില്ലാ സെക്രട്ടറി പ്രമോദ്. ടി.ഗോവിന്ദൻ, ലേഖാ ഭാസ്‌കർ എന്നിവർ സംസാരിച്ചു.