photo

ആലപ്പുഴ: കിടങ്ങാംപറമ്പ് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന ആദരവ് 2022 പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. വാർഡ് കൗൺസിലർ കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ഷാജി കളരിക്കൽ, സി. കൃഷ്ണൻകുട്ടി, എൽ. അജിത്ത്. എൻ. ശശിധരൻ, ബീന റസാക്ക്, വിജയകുമാരൻ നായർ, പി.വി. സജീവ്, എൻ. സുരേഷ്‌കുമാർ, കെ. കുര്യൻ, കെ.ജെ. ജോബി തുടങ്ങിയവർ പങ്കെടുത്തു.