മാവേലിക്കര: സ്കൂൾ അടച്ചിട്ടിരുന്ന ഏപ്രിൽ, മേയ് മാസത്തെ അലവൻസും ജൂണിലെ ശമ്പളവും ഉടൻ വിതരണം ചെയ്യണമെന്ന് കേരള സംസ്ഥാന സ്കൂൾ പാചക തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) മാവേലിക്കര ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ ജോയിൻറ് സെക്രട്ടറി എസ്.അനിരുദ്ധൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. എ.രമണി അദ്ധ്യക്ഷയായി. എ.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. കെ.ആർ.ദേവരാജൻ, ഡി.തുളസീദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.ശ്രീജിത്ത് (പ്രസിഡന്റ്), പി.രാജമ്മ, രതി സന്താഷ് (വൈസ് പ്രസിഡന്റുമാർ), എം.രമണി (സെക്രട്ടറി), എസ്.രജനി, എസ്.ഷൈലജ (ജോ.സെക്രട്ടറി), കെ.ആർ.ദേവരാജൻ (ട്രഷറർ).