ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച നടപടി നിയമ വ്യവസ്ഥയോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി ആരോപിച്ചു. ക്രിമിനൽ കേസ് പ്രതിയെ മജിസ്‌ട്രേറ്റിന്റെ പദവി നൽകി ആദരിക്കുന്നത് നിയമ വ്യവസ്ഥിതയോടുള്ള അവഹേളനമാണെന്നും നിയമനം ഇടതു മുന്നണിയും സർക്കാരും പുനപരശോധിക്കണമെന്നും ഫോർവേഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റിയംഗം കളത്തിൽ വിജയൻ ആവശ്യപ്പെട്ടു.