മാവേലിക്കര : ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചെട്ടികുളങ്ങര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തരിശ് കിടന്ന കൃഷിഭവന്റെ മുന്നിലുള്ള പി.എച്ച്.എസ് കോംപ്ലക്സിലെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരകുറുപ്പ് തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രോഹിത്.എം.പിള്ള അദ്ധ്യക്ഷനായി.കൃഷി ഓഫീസർ അഞ്ജന.എസ്, കൃഷി അസിസ്റ്റന്റുമാരായ തങ്കമണി, ജെംസി കുര്യൻ, ഹസീദ, അസൂത്രണ സമിതി അംഗം ചെങ്കിളിൽ രാജൻ, ഹരീഷ്കുമാർ, കൃഷ്ണകുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജനർദനൻ നായർ എന്നിവർ പങ്കെടുത്തു. ഓണത്തിന് വിളവെടുപ്പ് നടത്തുവാൻ ലക്ഷ്യം വച്ചാണ് കൃഷി തുടങ്ങിയതെന്ന് കൃഷി ഓഫീസർ അറിയിച്ചു.