മാന്നാർ: പ്രായപൂർത്തി​യാവാത്ത വിദ്യാർത്ഥി​യെ പ്രകൃതി വിരുദ്ധ പീഡനത്തി​നി​രയാക്കി​യ ട്യൂഷൻ സെന്റർ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി മാന്നാർ പൊലീസിൽ പരാതി നൽകി. മാന്നാർ പഞ്ചായത്ത് 14-ാം വാർഡിലെ ട്യൂഷൻ സെന്റർ ഉടമയ്ക്കെതി​രെയാണ് പരാതി. പത്താംക്ളാസുകാരനോടാണ് ഇയാൾ അപമര്യാദയോടെ പെരുമാറി​യതെന്ന് പരാതി​യി​ൽ പറയുന്നു. അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം -ഡി.വൈ.എഫ്.ഐ സംഘടനകൾ ഇയാളുടെ വീട്ടുപടിക്കലേക്ക് മാർച്ച് നടത്തി​. സി​.പി​.എം ഏരിയാ കമ്മിറ്റി അംഗം ബി.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.