ചാരുംമൂട് : ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് ദർഗാ ശെരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മുഹിയിദീൻ ഖാദിരി തയ്ക്കാ അപ്പായുടെ ആണ്ടു നേർച്ച 30, 31 ആഗസ്റ്റ് 1 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.30 ന് രാവിലെ സുബ്ഹി നമസ്കാരത്തിനു ശേഷം പ്രസിഡന്റ് ഹാഷിം ഹബീബ് കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് മഖാം സിയാറത്ത്, നേർച്ചകൾ അർപ്പിക്കൽ,വൈകിട്ട് 6.30 ന് സമ്മേളനത്തിനു ശേഷം മത പ്രഭാഷണം. നിസാമുദീൻ ബാഖവി കടയ്ക്കൽ പ്രഭാഷണം നടത്തും.31 ന് രാവിലെ 6.30 ന് മൗലൂദ് പാരായണം, 8 ന് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കൽ തുടർന്ന് സിയാറത്ത്, നേർച്ചകൾ അർപ്പിക്കൽ.വെകിട്ട് 5 ന് ഹദ്ദാദ് റാത്തീബ് - മൻഖുസിയ ബൈത്ത്, ഖാദിരിയ്യ റാത്തീബ് എന്നിവയ്ക്ക് സുഫീവര്യൻമാരായ അബ്ദുൽ റസാഖ് മുഹിയ്യിദീൻ ,ഖാദിരിയ്യി ശത്ത്വാരിയ്യി കോട്ടാർ , അറൂസ് സിദ്ദീഖിൻ ശത്ത്വാരിയ്യി കോട്ടാർ എന്നിവർ നേതൃത്വം നൽകും. 8 ന് കഴക്കൂട്ടം ഖബറടി ജമാഅത്ത് ചീഫ് ഇമാം റിയാസ് മന്നാനി വഞ്ചിയൂർ മതപ്രഭാഷണം നടത്തും.ആഗസ്റ്റ് 1 ന് രാവിലെ 7 ന് സ്വലാത്ത് ജാഥ, 9 ന് ഹത്തമുൽ ഖുർആൻ, 11 ന് ഹത്തം ദുആയ്ക്ക് ചീഫ് ഇമാം നിസാമുദീൻ ബാഖവി കടയ്ക്കൽ നേതൃത്വം നൽകും.11.30 ന് അന്നദാനം, രാത്രി 8 ന് കൊല്ലം അയത്തിൽ ജുമാ മസ്ജിദ് ചീഫ് ഇമാം ആഷിഖ് ദാരിമി ആലപ്പുഴ മത പ്രഭാഷണം നടത്തും.രാത്രി 11 ന് ദിഖ്ർ ഹൽഖയും കൂട്ട പ്രാർത്ഥനയ്ക്കുംഅബ്ദുൽ റസാഖ് മുഹിയിദ്ദീൻ സിദീഖിൽ ഖാദിരിയ്യി ശത്ത്വാരിയ്യി കോട്ടാർ നേതൃത്വം നൽകും.ജമാഅത്ത് പ്രസിഡന്റ് ഹാഷിം ഹബീബ്, സെക്രട്ടറി യൂസുഫ് റാവുത്തർ ഭാരവാഹികളായ അനീഷ് ഉസ്മാൻ , എൻ.അനീഷ്, സാബു ഹബീബ് എന്നിവർ പങ്കെടുത്തു.