കായംകുളം: ജീവകാരുണ്യ സാംസ്കാരിക പരിസ്ഥിതി പ്രവർത്തകരുടെയും സംഘടനകളുടെയും കൂട്ടായ്മയായ അസോസിയേഷൻ ഒഫ് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ഒഫ് കേരളയുടെ ജില്ലാ സമ്മേളനം 31 ന് രാവിലെ 9 ന് കായംകുളം മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും.

യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സ്വാഗതസംഘം ചെയർമാൻ കെ.അബ്ദുൽജലീൽ അദ്ധ്യക്ഷത വഹിക്കും.പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തും.