തുറവൂർ :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരൂർ ബ്ലോക്ക് വനിതാ കൺവെൻഷൻ വനിതാ ഫാറം ജില്ലാ പ്രസിഡന്റ് എൽ.ലതാകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആർ.തിലകമ്മ, ഡി.സുഷമ, സീനത്ത്, സുജാത, പി.മേഘനാദ്, പി.രാമചന്ദ്രൻ നായർ , പി.ആർ.വിജയകുമാർ എന്നിവർ സംസാരിച്ചു.