ambala

അമ്പലപ്പുഴ : പദ്ധതിവിഹിതവും മെയിന്റനൻസ് ഗ്രാന്റും വെട്ടിക്കുറച്ച് പഞ്ചായത്തുകളുടെ വികസനം അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കണമെന്ന് ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ ടി.കെ.അരവിന്ദാക്ഷൻ ആവശ്യപ്പെട്ടു. ബി.ജെ.പി പുന്നപ്ര തെക്ക് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്റ് വി.വിനോദ് അദ്ധ്യക്ഷനായി. ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി. ബാബുരാജ്, പി.എസ്. ശ്രീദേവി, എസ്.രമണൻ എം.ഹർമ്യലാൽ, കെ.എ.ഫ്രാൻസിസ്, എ.കെ.അജയഘോഷ്, ഉഷാ ഫ്രാൻസിസ്, ടി.ജി.ഉണ്ണിക്കൃഷ്ണൻ, എം.അജിമോൻ, പി.ടി.ബൈജു, ആർ.രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.