
അമ്പലപ്പുഴ : ഓൺലൈൻ മാദ്ധ്യമങ്ങളുടെ അതിപ്രസരത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാൻ കളിസ്ഥലങ്ങൾ വീണ്ടെടുക്കണമെന്ന് ബാലസംഘം അമ്പലപ്പുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എച്ച് .സലാം സമ്മേളനം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര ജ്യോതികുമാർ പാട്ടും പഠനവും നടത്തി. എം.ശിവപ്രസാദ്, എ.ഓമനക്കുട്ടൻ, ടി.എൻ.വിശ്വൻ, വി.എസ്.മായാദേവി, ശ്രീശങ്കർ, സതീഷ് ലാൽ, ദീപേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ.കരുമാടി ശശി സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ : അലീന സന്തോഷ് (പ്രസിഡന്റ്), അഭിനവ് (സെക്രട്ടറി), ദീപേഷ് കുമാർ (കൺവീനർ), അളകനന്ദ (കോ - ഓർഡിനേറ്റർ), ഗോപൻ താഴ്മൺ മഠം(അക്കാഡമിക് കമ്മിറ്റി കൺവീനർ).