
അമ്പലപ്പുഴ: കരുമാടി ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ച കർക്കടക മാസാചരണ പരിപാടി സംഘടിപ്പിച്ചു. കർക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും ഔഷധക്കഞ്ഞി വിതരണവും നടന്നു. കരുമാടി ഗവ.ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ജയേഷ് ഉദ്ഘാടനം ചെയ്തു .ആയുഷ് ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.ഷംന ക്ലാസെടുത്തു. ആശുപത്രിയിലെത്തിയ രോഗികൾക്ക് കർക്കടക കഞ്ഞി തയ്യാറാക്കി വിതരണം ചെയ്തു . ആശുപത്രി ജീവനക്കാരായ കെ.ആർ.ഷിബു ,ടി.എസ്.ശ്രീജിത്ത് , ഗീത , ദീപ്തി എന്നിവർ നേതൃത്വം നൽകി.