photo

ആലപ്പുഴ: പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചുകൂടെ അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്, കുമാരനാശാൻ സ്മാരക സംഘം വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സാധാരണ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഹ്യുമാനിറ്റീസിന്റെ ഒരു ബാച്ചുകൂടി അനിവാര്യമാണ്. വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ഇടശേരി രവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പങ്കജാക്ഷൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും യോഗം പാസാക്കി. തിരഞ്ഞെടുപ്പിന് കെ.രാമകൃഷ്ണൻ വരണാധികാരിയായിരുന്നു. ഡോ. എം.ആർ. രവീന്ദ്രൻ, എൻ. മോഹനനൻ, സുരേഷ് തോട്ടപ്പള്ളി, യൂനസ് തുടങ്ങിയവർ സംസാരിച്ചു.സ്മാരക സംഘം പ്രസിഡന്റായി ഇടശേരി രവിയെയും സെക്രട്ടറിയായി പി.പങ്കജാക്ഷനെയും 32 അംഗ ഡയറക്ടർ ബോർഡിനെയും തിരഞ്ഞെടുത്തു.