
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കു ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ് അടച്ച് പൂട്ടി ജീവനക്കാർ പാർട്ടി പരിപാടിക്ക് പോയതിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ ധർണ നടത്തി. യു.എം.കബീർ,എൻ. ഷിനോയി, സീനഎന്നിവരാണ് ഓഫീസിനു മുന്നിൽ ധർണ നടത്തിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ. ഹാമിദ് ധർണ ഉദ്ഘാടനം ചെയ്തു. എം.എച്ച്.വിജയൻ, എ.എ.അസീസ്,എം.വി.രഘു,വി.ദിൽജിത്ത്,ഉണ്ണിക്കൃഷ്ണൻ കൊല്ലമ്പറമ്പ്, നിസാർ വെള്ളാപ്പള്ളി എന്നിവർ സംസാരിച്ചു.