ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കക്കാഴം - നീർക്കുന്നം 363-ാം നമ്പർ ശാഖയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വിദ്യാ പുരസ്കാരം 2022 എന്ന പേരിൽ നടന്ന ചടങ്ങ് അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ വിദ്യാർത്ഥികൾക്ക് പുരസ്കാര ദാനവും അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .ഹാരിസ് കാഷ് അവാർഡ് വിതരണവും നടത്തി. ശാഖാ യോഗം പ്രസിഡന്റ് എൻ.ശിവദാസൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി അനിൽ തോട്ടങ്കര സ്വാഗതവും കെ.സതീശൻ നന്ദിയും പറഞ്ഞു.