ആലപ്പുഴ: പെൻഷൻ പരിഷ്കരണ കുടിശിക ഒറ്റതവണയായി അനുവദിക്കുക, ഉത്സവബത്തയായി ഒരുമാസത്തെ പെൻഷൻ അനുവദിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നാളെ നടത്തും. രാവിലെ 10ന് ടൗൺഹാളിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് ഇ.എം.എസ് സ്റ്റേഡിയത്തിലെത്തും. തുടർന്ന് നടക്കുന്ന ധർണ കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി വി.ജയസിംഗ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ.സുന്ദരേശ്വൻ അദ്ധ്യക്ഷത വഹിക്കും.