
ആലപ്പുഴ: നഗരസഭയുടെ 'അഴകോടെ ആലപ്പുഴ" പദ്ധതിയിൽ സനാതനപുരം വാർഡ് സമ്പൂർണ ശുചിത്വ പദവി കൈവരിക്കുന്നതിന്റെ ഭാഗമായി നടന്ന മുന്നൊരുക്ക യോഗം നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. വാർഡിലെ എല്ലാ ഭവനങ്ങളിലും ഹരിത കർമ്മ സേനയുടെ സേവനമെത്തിക്കുകയും വികേന്ദ്രീകൃത ജൈവ മാലിന്യ സംസ്‌കരണ ഉപാധികൾക്ക് 90 ശതമാനം സബ്‌സിഡി നൽകുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ നടന്ന യോഗത്തിൽ കൗൺസിലർ മനീഷ സിജിൻ അദ്ധ്യക്ഷത വഹിച്ചു. ഹസീല, ജ്യോതി ,പി.കെ. വിലാസിനി, അനീഷ് എന്നിവർ സംസാരിച്ചു.