
ആലപ്പുഴ : ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ. കെ വേണുഗോപാലിന്റെ പുതിയ പുസ്തകമായ 'കർഷകരും തൊഴിൽ ജന്യ രോഗങ്ങളും' മന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശി ആദ്യപ്രതി ഏറ്റുവാങ്ങി. ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, ഡോ.മാർത്താണ്ഡപിള്ള, ഡോ.പി.ടി.സക്കറിയ, ഡോ.അരുൺ, ഡോ.ഉമ്മൻ, ഡോ.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. മുൻമന്ത്രി ജി.സുധാകരനാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയത്.