മാന്നാർ: കുട്ടമ്പേരൂർ ശ്രീകാർത്ത്യായനി ദേവീക്ഷേത്രത്തിൽ ബലിതർപ്പണം, തിലഹോമം, പിതൃപൂജ എന്നിവ 28 ന് പുലർച്ചെ 4.30 മുതൽ നടക്കും. ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുകൂടി ഒഴുകുന്ന കുട്ടമ്പേരൂർ ആറിന്റെ പടിഞ്ഞാറേ കരയിൽ ബലിതർപ്പണം ചെയ്യുന്നതിന് അതിവിശാലമായ പന്തലിൽ എല്ലാവിധ സൗകര്യങ്ങളോടെയും ആചാര്യ നിർദ്ദേശാനുസരണം, എല്ലാചിട്ടവട്ടങ്ങളോടെയും സംതൃപ്തികരമായി കർമ്മങ്ങൾ ചെയ്യുവാനുള്ള അവസരം ഒരുക്കിയിട്ടുള്ളതായി ഭാരവാഹികളായ കെ.ബി ജയചന്ദ്രൻ പിള്ള, ആർ.മോഹനകുമാർ എന്നിവർ അറിയിച്ചു. ബലിതർപ്പണം, തിലഹോമം, പിതൃപൂജ എന്നിവ നടത്താൻ ആഗ്രഹിക്കുന്നവർക്ക് 50 രൂപ നിരക്കിൽ കൂപ്പൺ എടുക്കുന്നതിനായി ദേവസ്വം ഓഫീസിലും വഴിപാട് കൗണ്ടറിലും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.