lions
വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി പ്രൊഫ. സാംസൺ തോമസ് നിർവഹിക്കുന്നു

ആലപ്പുഴ : പുന്നപ്ര ലയൺസ് ക്ലബിന്റെ ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ലയൺസ് ക്ലബ് 318സി സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ എൻ.നമ്പൂതിരി ശ്രീധരീയം മുഖ്യാതിഥിയായി. വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി പ്രൊഫ.സാംസൺ തോമസ് നിർവഹിച്ചു.ഭാരവാഹികളായി മഹേന്ദ്രൻ.പി (പ്രസിഡന്റ്), വിനോദ് കെ.എസ്(സെക്രട്ടറി) , ഗോപീദാസ്.പി.ക(ട്രഷറർ) എന്നിവർ സ്ഥാനമേറ്റു. വി.എസ് ജയേഷ്, കെ.ബി ഷൈൻകുമാർ, അഡ്വ.ജോസ് മാഗലി, പ്രൊഫ.പ്രിയകുമാർ, പുന്നൂസ് പുരയ്ക്കൽ, കെ.എ രാജു, അനിൽകുമാർ പി, ആർ.സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.