
ചാരുംമൂട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരക്കുളം യൂണിറ്റ് വൈസ് പ്രസിഡന്റും ദീർഘകാലം പഞ്ചായത്തംഗവുമായിരുന്ന പി.ഷാഹുൽ ഹമീദ് റാവുത്തർ, രക്ഷാധികാരിയും വി.എസ് ഓട്ടോമൊബൈൽസ് ഉടമയുമായിരുന്ന വി.സുകുമാരൻ നായർ എന്നിവരുടെ നിര്യാണത്തിൽ കെ.വി.വി.ഇ.എസ് താമരക്കുളം യൂണിറ്റ് അനുശോചിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എം.മുസ്തഫാ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എം.കെ.വിമലൻ, ബൈജു കലാശാല, ചാരുംമൂട് യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, വ്യാപാരി വ്യവസായി സമിതി താമരക്കുളം യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് എസ്.പിള്ള, സി.പി.ഐ എൽ.സി സെകട്ടറി ബഷീർ അറഫ, യൂണിറ്റ് സെക്രട്ടറി ചെല്ലപ്പൻപിള്ള , യൂത്ത് വിംഗ് പ്രസിഡന്റ് സിനോജ് താമരക്കുളം തുടങ്ങിയവർ സംസാരിച്ചു.