കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 2349ാം നമ്പർ കണ്ണാടി ശാഖയിലെ ശ്രീ ശിവഗിരീശ്വര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ഒരുക്കങ്ങളായി. 28ന് രാവിലെ 5 മുതൽ ബലിതർപ്പണം ആരംഭിക്കും. തുടർന്ന് പിതൃപൂജ, കൂട്ടനമസ്ക്കാരം, തിലഹവനം എന്നി വഴിപാടുകൾ ക്ഷേത്രം ശാന്തി അഭിലാഷ് ശർമ്മയുടെ നേതൃത്വത്തിൽ നടക്കുമെന്ന് ശാഖായോഗം പ്രസിഡന്റ്‌ എം.ആർ.സജീവ് അറിയിച്ചു.