
മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ടി.കെ മാധവൻ സ്മാരക മാവേലിക്കര യൂണിയനിലെ 1384ാം നമ്പർ നടക്കാവ് ശാഖായോഗത്തിൽ പഠനോപകരണ വിതരണവും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് കാഷ് അവാർഡ് വിതരണവും യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് പി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം സുരേഷ് പള്ളിക്കൽ കാഷ് അവാർഡ് വിതരണം നടത്തി. ശാഖാ സെക്രട്ടറി എൻ.ശിവൻകുട്ടി സ്വാഗതവും പ്രസിഡന്റ് കെ.പി. സനൽകുമാർ നന്ദിയും
പറഞ്ഞു.