
അരൂർ: കെ എസ് ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന,ഭാഗവത യജ്ഞാചാര്യൻ മരിച്ചു. അരൂർ ആഞ്ഞിലിക്കാട് നാരായണീയത്തിൽ കെ.കെ.വിജയൻ (61) ആണ് മരിച്ചത്. ദേശീയ പാതയിൽ കോടംതുരുത്ത് ബസ് സ്റ്റോപ്പിന് സമീപം 19ന് രാത്രി 7.30 നായിരുന്നു അപകടം. വൈക്കം വെച്ചൂരിലെ മകളുടെ വസതിയിൽ പോയി ഓട്ടോയിൽ അരൂരിലേക്ക് മടങ്ങുമ്പോൾ നിർത്തിയിട്ടിരുന്ന കെ എസ്.ആർ.ടി.സി ബസിനു പിന്നിൽ ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിജയൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ എരമല്ലൂർ കൈയ്യേഴത്ത് തുണ്ടിൽ സി.രാമചന്ദ്രൻ (65) പരി ക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഏറെക്കാലമായി കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ക്ഷേത്രങ്ങളിലെ ഭാഗവത സപ്താഹവേദികളിൽ യജ്ഞാചാര്യനായിരുന്നു കെ.കെ. വിജയൻ .. ഭാര്യ: സുവർണ . മക്കൾ : സൂര്യനാരായണൻ, സൂര്യഗായത്രി . സംസ്കാരം ഇന്ന് രാവിലെ 11 ന് .