ambala

അമ്പലപ്പുഴ: ബാങ്ക് ഇടപാടിനെത്തിയ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. പല്ലന പാനൂർ കൈതച്ചിറയിൽ അബ്ദുളള കുഞ്ഞ് (52) ആണ് മരിച്ചത്. എസ്.ബി.ഐ പുറക്കാട് ശാഖയിൽ ഇന്നലെ പകൽ 12.30 ഓടെയാണ് സംഭവം. കുഴഞ്ഞു വീണ അബ്ദുള്ള കുഞ്ഞിനെ മറ്റ് ഇടപാടുകാരുടെ സഹായത്തോടെ ബാങ്ക് ജീവനക്കാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാനൂരിൽ മൊബൈൽ കട നടത്തിവരികയായിരുന്നു. ഭാര്യ: ഹൂദ. മക്കൾ: അജാസ്, ഇജാസ്.