ആലപ്പുഴ: ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന പിന്നാമ്പുറ കരിമീൻ, വരാൽ വിത്ത് ഉത്പാദന യൂണിറ്റ് പദ്ധതിയിലേക്ക് മത്സ്യകർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ യൂണിറ്റിനും മൂന്നു ലക്ഷം രൂപയാണ് ചെലവ് വരുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കർഷകർക്ക് യൂണിറ്റ് തുകയുടെ 40 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷകൾ 30 വരെ സമർപ്പിക്കാം. ഫോൺ: 0477 2252814, 0477 2251103.