sreeram-venkitaraman

ആലപ്പുഴ: ജില്ലയുടെ 54 ാം കളക്‌ടറായി ഡോ. ശ്രീറാംവെങ്കിട്ടരാമൻ ചുമതലയേറ്റു. ആലപ്പുഴയിൽ നിന്ന് എറണാകുളം കളക്‌ടറായി സ്ഥലം മാറിപ്പോകുന്ന ഭാര്യ രേണുരാജിൽ നിന്നാണ് ചുമതലയേറ്റുവാങ്ങിയത്.

2013 ഐ.എ.എസ് ബാച്ചിൽപ്പെട്ട ഡോ.ശ്രീറാം ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ശ്രീറാമിന്റെ വാഹനം കളക്‌ടറേറ്റിലേക്ക് എത്തിയപ്പോൾ യൂത്ത്കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. പൊലീസുമായി നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായെങ്കിലും പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി.