നങ്ങ്യാർകുളങ്ങര : എസ്.എൻ.ഡി.പി യോഗം നങ്ങ്യാർകുളങ്ങര 274-ാം നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗവും 2020 മുതൽ 2022 വരെയുള്ള അദ്ധ്യയന വർഷങ്ങളിൽ എസ്.എസ്.എൽ.സി, പ്ളസ് ടു, യൂണിവേഴ്സിറ്റി തല പരീക്ഷകളിലും കലാകായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും , ഒന്നു മുതൽ പത്ത് വരെയുള്ള ക്ളാസുകളിലെ കുട്ടികൾക്ക് പഠനോപകരണ വിതരണവും നാളെ നടക്കും. വൈകിട്ട് 3ന് ശാഖായോഗം പ്രാർത്ഥനാ ഹാളിൽ നടക്കുന്ന യോഗം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖയോഗം പ്രസിഡന്റ് കെ.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് എം. സോമൻ മുഖ്യപ്രഭാഷണവും യോഗം ഡയറക്ടർ ബോർഡ് അംഗം പ്രൊഫ. സി.എം. ലോഹിതൻ കുട്ടികളെ അനുമോദിക്കലും പഠനോപകരണ വിതരണവും നിർവഹിക്കും. യൂണിയൻ കൗൺസിലർ പൂപ്പള്ളി മുരളി, വനിതാസംഘം കേന്ദ്രസമിതി അംഗം അനിത അരവിന്ദൻ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ഷീജ യശോധരൻ, സെക്രട്ടറി എൽ. ബിന്ദു എന്നിവർ സംസാരിക്കും. ശാഖ സെക്രട്ടറി കെ.മണിക്കുട്ടൻ സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം കെ.സുരേന്ദ്രൻ നന്ദിയും പറയും.