മാന്നാർ: ചെന്നിത്തല തെക്ക് വലിയപെരുമ്പുഴ പള്ളിയോടക്കടവിൽ ,ശാസ്താംപടി ആൽത്തറ സമിതിയുടെയും ബലിതർപ്പണ സമിതിയുടെയും ആഭിമുഖ്യത്തിൽ നാളെ പുലർച്ചെ 4 മുതൽ 9 വരെ വാവുബലി ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ക്ഷേത്രസംരക്ഷണസമിതി മാവേലിക്കര താലൂക്ക് സെക്രട്ടറി സുധീപ്, സമിതി ഭാരവാഹികളായ മുരളി പാണമുക്കത്ത്‌ , ശശികുമാർ കണ്ണന്നൂർ, ഹരികുമാർ ചേന്നാത്ത്‌, ഉദയൻ കുന്നേൽ വടക്കേതിൽ, നിർമ്മൽ നിർമ്മാല്യം, ഭാസ്കരൻ കയ്യാലയ്ക്കകത്ത്‌, പ്രസന്നകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തർപ്പണസമിതി പ്രവർത്തനമാരംഭിച്ചു. സോമരാജൻ പൂന്താനത്ത്‌ ഹരിപ്പാട്,ദേവരാജൻ പൂന്താനത്ത്‌ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ ഉണക്കലരി നിവേദ്യം സഹിതം 60 രൂപയാണ് രസീത്.