ആലപ്പുഴ: മുടങ്ങിയ ആശ്വാസ കിരണം ധനസഹായം പദ്ധതിയുടെ കുടിശിക തുക ഉടൻ വിതരണം ചെയ്യണമെന്ന് ജില്ലാ പരിവാർ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇത്സംബന്ധിച്ച് 30 ന് രാവിലെ 10.30 ന് കളക്ടറേറ്റിന് മുമ്പിൽ കൂട്ട ധർണ നടത്തുമെന്ന് ജില്ലാ നേതാക്കൾ അറിയിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.ടി.രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലി ,കെ.എസ്.എം.സാലി,ഷാജി മൂസ,സുനിൽ ദാസ്,രാധാകൃഷ്ണൻ നായർ,മഞ്ചു എന്നിവർ സംസാരിച്ചു. സെക്രട്ടറി സ്വാഗതവും ഗായത്രി നന്ദഗോപൻ നന്ദിയും പറഞ്ഞു.