s

ആലപ്പുഴ: സാക്ഷരതാ മിഷൻ നടത്തുന്ന പത്താം ക്ലാസ്, ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകൾ ജില്ലയിൽ 1781 പേർ എഴുതും. പത്താംതരം തുല്യതാപരീക്ഷ ആഗസ്റ്റ് 17 മുതൽ 30 വരെയും ഹയർ സെക്കൻഡറി പരീക്ഷ ആഗസ്റ്റ് 13 മുതൽ 19 വരെയുമാണ്. പത്താംതരത്തിൽ 311 സ്ത്രീകൾ ഉൾപ്പെടെ 522 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ, എയ്ഡഡ് മേഖലകളിലെ പത്ത് സ്‌കൂളുകളാണ് പരീക്ഷാ കേന്ദ്രങ്ങൾ. 1259 പേരാണ് എട്ടു സ്‌കൂളുകളിലായി നടക്കുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതുന്നത്. ഇതിൽ 702 പേർ ഒന്നാം വർഷ പരീക്ഷയും 557 പേർ രണ്ടാം വർഷ പരീക്ഷയും എഴുതും.