s
മാവേലി സ്റ്റോർ

ആലപ്പുഴ : പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ മാളികമുക്ക് സപ്ലൈകോ മാവേലി സ്റ്റോറിന്റെ പ്രവർത്തനോദ്ഘാടനം 30ന് വൈകിട്ട് മൂന്നിന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ.എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ് ആദ്യവില്പന നിർവഹിക്കും. സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.സഞ്ജീബ് കുമാർ പട്ജോഷി, നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.