
ഹരിപ്പാട്: നഗരസഭ തൃപ്പക്കുടം വാർഡ് എ. ഡി. എസ് കമ്മിറ്റിയുടെയും ജില്ലാ അന്ധത നിവാരണ സമിതിയുടെയും സഞ്ചരിക്കുന്ന നേത്ര ചികത്സ വിഭാഗത്തിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി. ഹരിപ്പാട് നഗരസഭ നാലാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെയും ഹരിപ്പാട് ആശ്രമം പി.എച്ച്.സിയുടെയും നേതൃത്വത്തിൽ ജീവിത ശൈലി രോഗ നിർണയ ക്യാമ്പും നടന്നു. വാർഡ് കൗൺസിലർ ബിജു മോഹനൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു, വാർഡ് സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ എം.എൻ. സുനിൽകുമാർ, ജെ.എച്ച്.ഐ മനോജ്, നേത്രരോഗ ഡോക്ടർ അനു ജി.കൃഷ്ണ, ക്യാമ്പ് കോ ഓർഡിനേറ്റർ സി. അരുൺകുമാർ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.