
ആലപ്പുഴ: ലയൺസ് ക്ലബ് ഒഫ് ആലപ്പി സൗത്തിന്റെ ഇൻസ്റ്റലേഷൻ പ്രൊജക്ടിന്റെ ഭാഗമായി നിർദ്ധന സ്‌കൂൾ കുട്ടികൾക്ക് ബാഗ്, നോട്ട് ബുക്കുകൾ എന്നിവ വിതരണം ചെയ്തു. എസ്.എൽ പുരം ഗവ എച്ച്.എസ്, ആസാദ് എൽ.പി സ്‌കൂൾ കായിപ്പുറം, ലൂഥർ എൽ.പി സ്‌കൂൾ, ഗവ യു.പി സ്‌കൂൾ തമ്പകച്ചുവട് എന്നീ സ്കൂളുകളിലായിരുന്നു വിതരണം. ക്ലബ് പ്രസിഡന്റ് ടി.ജി.സെബാസ്റ്റ്യൻ, ഐ.പി.പി എം.ബി.അനിൽകുമാർ, സെക്രട്ടറി കെ.കെ.അശോക് കുമാർ, ക്ലസ്റ്റർ ചെയർമാൻ പ്രൊഫ ടി.എൻ.പ്രിയകുമാർ, ഡിസ്ട്രിക്ട് സെക്രട്ടറി അനിൽകുമാർ ശിവദാസ്, ക്ലബ് അംഗങ്ങളായ മുരളീധരൻ, സി.ടി.ബൈജു, സി.ടി.സലിം, അനിൽകുമാർ എന്നിവർ പങ്കെടുത്തു.