t

ആലപ്പുഴ: രാസവളങ്ങളുടെ വില വർദ്ധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ആവശ്യപ്പെട്ടു. കേരള കർഷ യൂണിയൻ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ പ്രസിഡന്റ് ബാബു പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് എം. മാത്തുണ്ണി, ജോർജ് ജോസഫ്, റോയി ഉരംവേലി, ജോസ് കാവനാടൻ, ജൂണി കുതിരവട്ടം, സിബിച്ചൻ തറയിൽ, ജോജോ ചേന്നങ്കര, സി.ടി. തോമസ്, ഇ. ഷാബ്ദിൻ, സാബു തോട്ടുങ്കൽ, സിറിയക് കാവിൽ, വർഗീസ് ഏബ്രഹാം, കെ.ജി. സുരേഷ്, പ്രകാശ് പനവേലി, തോമസ് കുറിശേരി, ജോസ് കോയിപ്പള്ളി, സണ്ണി കളത്തിൽ, സോജൻ എടക്കാട്, അനിയൻ കോളുത്ര തുടങ്ങിയവർ സംസാരിച്ചു.