
ചേർത്തല: കടക്കരപ്പള്ളിയിലെ പുറത്താം കുഴി-തങ്കിപ്പളളി റോഡിലെ ഇല്ലിക്കൽ പാലം നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ ചേർത്തല പൊതുമരാമത്ത് വകുപ്പ് അസി.എൻജിനിയറുടെ ഓഫീസിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം ബെൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ. അജയൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുത്തറ, ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്,ബ്ലോക്ക് മെമ്പർ റാണി ജോർജ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ, അംഗങ്ങളായ സിനിസാലസ്,മേരിക്കുഞ്ഞ്, ജാൻസി ബെന്നി,ഷൈജി പോൾ, ഡിസിസി അംഗങ്ങളായ ബി. ഭാർഗ്ഗവൻ, ടി.ഡി. രാജൻ,എൻ.പി.നമ്പ്യാർ,ബി. ഫൈസൽ എന്നിവർ നേതൃത്വം നൽകി.രണ്ടാഴ്ചക്കുള്ളിൽ പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിർമ്മാണം ആരംഭിക്കാമെന്നു അസിസ്റ്റന്റ് എൻജിനീയർ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ രാവിലെ ആരംഭിച്ച സമര പരിപാടി ഉച്ചയ്ക്ക് ശേഷം അവസാനിപ്പിച്ചു.