ambala

അമ്പലപ്പുഴ : സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ സർക്കാർ പുലർത്തുന്ന നിലപാടിൽ പ്രതിഷേധിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ എ.ഇ.ഒ ഓഫീസ് പടിക്കൽ നടത്തിയ സമരം സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് പറഞ്ഞു. പ്രഥമാദ്ധ്യാപകരും അദ്ധ്യാപകരും വലിയ ബുദ്ധിമുട്ടുകൾ സഹിച്ചാണ് സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ഇക്കാര്യത്തിൽ അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സബ് ജില്ലാ പ്രസിഡന്റ് ആർ.രാജേഷ് കുമാർ അദ്ധ്യക്ഷനായി . എം.ഉമ്മർകുഞ്ഞ്, വി.ആർ.ജോഷി, പ്രശാന്ത് ആറാട്ടുപുഴ, എം.മനോജ്, ബി.ബിജു, ആർ.ഗിരീഷ് ചന്ദ്രൻ ,ഇ.ഷാജഹാൻ, എസ്.സിന്ധു , ബി.വിജയലക്ഷ്മി, കെ.എസ്.ബീന തുടങ്ങിയവർ സംസാരിച്ചു.