ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കർക്കടവാവ് ബലിതർപ്പണം നാളെ പുലർച്ചെ 3 ന് ആരംഭിക്കും. 3.15 ന് ഇളനീർ അഭിഷേകം. 3.30 ന് മലർനിവേദ്യം, 5ന് ഗണപതിഹോമം, 5.30ന് ഡോ.ടി.ഡി.ഉണ്ണിക്കൃഷ്ണൻ കർത്താ നയിക്കുന്ന സംഗീതാർച്ചന, 5.45 ന് എതൃത്ത് പൂജ, തുടർന്ന് ശ്രീബലി,പടച്ചോറ് വിതരണം .6.30 ന് വിശേഷാൽ തിലഹോമം,7 ന് പന്തീരടി പൂജ, 9 ന് ഭാഗവത പാരായണവും നാമസങ്കീർത്തനവും.ഉച്ചയ്ക്ക് 12.30 ന് ഉച്ചപൂജ. വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് കർക്കടക ഭജന,8.15 ന് ശ്രീബലി.