ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ കർക്കടക വാവുബലി നാളെ നടക്കും. ബലിതർപ്പണത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. രാവിലെ 7 മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. പിതൃബലി, കൂട്ടനമസ്കാരം, നമസ്കാരം, കൂട്ടുപായസം എന്നീ വഴിപാടുകൾ നടത്താം. ക്ഷേത്രം ശാന്തി വി.പി. കുമാരൻ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.