മാന്നാർ: കുട്ടമ്പേരൂർ ശുഭാനന്ദ ഗുരുദേവന്റെ 72-ാമത് മഹാസമാധി ദിനാചരണം വെളളിയാഴ്ച വൈകി​ട്ട് കുട്ടമ്പേരൂർ ശ്രീ ശുഭാനന്ദാനന്ദാലയാശ്രമത്തിൽ നടക്കും. ആശ്രമ മഠാധിപതി ശുഭാനന്ദശക്തി ഗുരുദേവന്റെ മുഖ്യ കാർമി​കത്വത്തി​ൽ വിശേഷാൽ പൂജ, പ്രാർത്ഥന, പുഷ്പാർച്ചന, ഗുരുദക്ഷിണ എന്നി​വ നടക്കും. ശനിയാഴ്ച രാവി​ലെ മുട്ടേൽ ഗുരുമന്ദിരത്തിൽ നിന്നാരംഭിക്കുന്ന മൗനജാഥ, പ്രാർത്ഥന, അന്നദാനം എന്നിവയോടെ സമാപിക്കും.