ഹരിപ്പാട്: വിമുക്തഭടൻമാരുടെ നേതൃത്വത്തിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ അനുസ്മരണവും പുഷ്‌പാർച്ചനയും നടത്തി. കാർഗിൽ രക്തസാക്ഷി ചേപ്പാട് രാധാകുമാറിന്റെ സ്മൃതി മണ്ഡപത്തിൽ നടത്തിയ അനുസ്മരണ ചടങ്ങ് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ചിങ്ങോലി യൂണിറ്റ് സെക്രട്ടറി ബിജു പുത്തൻപുരയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രസിഡന്റ് സുപ്രീത ബിജു, മഹിളാ വിംഗ് അംഗം ശശികുമാരി, ചിങ്ങോലി 12-ാം വാർഡ് കോൺഗ്രസ് വാർഡ് പ്രസിഡന്റ് കേരള കുമാർ തുടങ്ങിയവർ സംസാരിച്ചു.