
കുട്ടനാട്: സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ ഫണ്ട് കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോ. വെളിയനാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ. ഇ ഓഫീസിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപകർക്ക് വിദ്യാർത്ഥികളോടും സ്കൂളിനോടുമുള്ള പ്രതിബദ്ധതകൊണ്ട് മാത്രമാണ് പദ്ധതി മുടങ്ങാതെ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.എസ്. സുരേഷ്കുമാർ അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റോബിൻ കഞ്ഞിക്കര, അനിൽ തൈവീട്, പി. തോമസ് തുടങ്ങിയവർ സംസാരിച്ചു.