കുട്ടനാട്: എസ്.എൻ.ഡി. പി യോഗം ചമ്പക്കുളം ഈസ്റ്റ് 4250-ാം നമ്പർ ശാഖാ യോഗം ഗുരുദേവ ക്ഷേത്രത്തിൽ കർക്കടക മാസാചരണവും നാളെ കർക്കടക വാവ് ബലിതർപ്പണവും നടക്കും. രാവിലെ 6 മുതൽ ബലി തർപ്പണ ചടങ്ങ് ആരംഭിക്കും. പിതൃ ബലി,കൂട്ടനമസ്‌ക്കാരം,
ഒറ്റനമസ്‌ക്കാരം,ചാവൂട്ട്, തിലഹവനം,മഹാവിണുപൂജ,കർക്കടക പൂജ,സുദർശനഹോമം എന്നീ വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽ ശാന്തി
വിവേക് ശാന്തിയും മനീഷ് ശാന്തിയും നേതൃത്വം നൽകുമെന്ന് ശാഖാ യോഗം പ്രസിഡന്റെ് അനിൽകുമാർ കെ.അറിയിച്ചു.