ആലപ്പുഴ :ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയകാല സഖാക്കളുടെ സ്മരണായ്ക്കായ് ' ഓർമ്മ മരം ' നടുന്ന കാമ്പയിൽ രാമങ്കരി എൽ.സിയിൽ നടന്നു. മുൻ രാമങ്കരി ലോക്കൽ കമ്മിറ്റി അംഗം പി.എ,ആന്റണിയുടെ സ്മരണയ്ക്കായ് ഓർമ്മ മരം നട്ടു. സി.പി.ഐ രാമങ്കരി എൽ.സി സെക്രട്ടറിഎ.കെ.ആനന്ദൻ ഉദ്ഘാടനം ചെയ്തു. മാത്യു ജോസഫ് മാവേലിക്കളം, പി.ജി,സലിംകുമാർ, കെ.ടി. തോമസ്,പി.ടി.സജീവ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.