കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ 3335 ാം നമ്പർ തകഴി വടക്ക് ശാഖായോഗം വനിതാസംഘം യൂണിറ്റ് വാർഷികം വനിതാസംഘം യൂണിയൻ സെക്രട്ടറി സിമ്മി ജിജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി.ശാന്ത അദ്ധ്യക്ഷയായി. ലീലാമണി (പ്രസിഡന്റ്), ജയശ്രീ (വൈസ് പ്രസിഡന്റ്), ദീപ്തി രാജു (സെക്രട്ടറി), സിന്ധു രാജു(ട്രഷറർ), ലിജി സന്തോഷ്, ആതിര റെജിമോൻ, സതിയമ്മ ബിനീഷ്, ഉഷ (കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. രമ്യാ ഗിരീഷ്, രാധാ പ്രതീപ്, വി.പി.രമണി എന്നിവരാണ് പൊതുയോഗ പ്രതിനിധികൾ. ശാഖ പ്രസിഡന്റ് ജി.നാരായണൻ, വനിതാസംഘം യൂണിയൻ കൗൺസിലർ രാജലക്ഷ്മി ഓമനക്കുട്ടൻ, സിബിഷ് എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി കെ.പി.സന്തോഷ് കുമാർ സ്വാഗതവും ദീപ്തി രാജു നന്ദിയും പറഞ്ഞു.